ന്യൂദൽഹി- പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറായിരുന്നു അമരീന്ദറിനെ നയിച്ചിരുന്നതെന്ന് പ്രിയങ്ക ആരോപിച്ചു. ഇതാദ്യമായാണ് അമരീന്ദറിനെതിരെ പ്രിയങ്ക കടുത്ത ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം, അമരീന്ദറിന്റെ പേര് പ്രിയങ്ക ഉന്നയിച്ചിട്ടില്ല. ചില കാര്യങ്ങൾ തെറ്റായി പോകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. തുടർന്നാണ് നേതൃത്വത്തെ മാറ്റിയത്. ചന്നിയെ കണ്ടെത്തിയത് നിങ്ങൾക്കിടയിൽനിന്നാണ്. അദ്ദേഹത്തിന് നിങ്ങളുടെ പ്രശ്‌നങ്ങൾ അറിയാമെന്നും പ്രിയങ്ക വ്യക്തമാക്കി.