മുംബൈ- ഹിമാലയന്‍ മലനിരകളിലിരിക്കുന്ന അജ്ഞാതനായ ഒരു യോഗിയുടെ വാക്കുകളും ഉപദേശവും കേട്ട് പ്രവര്‍ത്തിച്ച നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) മുന്‍ എംഡിയും സിഇഒയുമായ ചിത്ര രാമകൃഷ്ണന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മൂന്ന് കോടി രൂപ പിഴയിട്ടു. 20 വര്‍ഷമായി ചിത്ര ഈ അജ്ഞാത ആള്‍ദൈവത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്നും ഇദ്ദേഹം പറയുന്നത് അനുസരിച്ച് എന്‍സിഇ തലപ്പത്ത് യോഗ്യത ഇല്ലാത്തയാളെ നിയമിക്കുകയും കോടികള്‍ ആനുകൂല്യമായും മറ്റും നല്‍കിയെന്നും സെബി കണ്ടെത്തി. ഓഹരി വിപണി രംഗത്ത് പരിചിതനല്ലാത്ത ആനന്ദ് സുബ്രമണ്യനെ ഈ ആള്‍ദൈവത്തിന്റെ ഉപദേശമനുസരിച്ച് എന്‍സിഇയുടെ ഗ്രൂപ്പ് ഓപേറ്റിങ് ഓഫീസരും എംഡിയുടെ ഉപദേശകനുമായി നിയമിച്ചിരുന്നു.
നേരിട്ട് ഒരിക്കലും പ്രത്യക്ഷപ്പെടാത്ത, എന്നാല്‍ ആഗ്രഹിച്ചിടത്തെല്ലാം അവതരിക്കാന്‍ കഴിവുള്ള ഈ അജ്ഞാത ആള്‍ദൈവത്തിനു പിന്നില്‍ ആനന്ദ് സുബ്രമണ്യം തന്നെയാണെന്നും വ്യക്തായിട്ടുണ്ട്. ആള്‍ദൈവത്തിന്റെ അജ്ഞാത വ്യക്തിത്വം ഉണ്ടാക്കിയെടുത്ത് ആനന്ദ് എന്‍എസ്ഇ മേധാവിയായിരുന്ന ചിത്രയെ സ്വാധീനിച്ച് പദവിയും പണവും സ്വന്തമാക്കുകയായിരുന്നുവെന്നാണ് സെബി റിപോര്‍ട്ടില്‍ പറയുന്നത്. ആള്‍ദൈവത്തി്‌ന്റെ ഒരു ഭക്തനായാണ് ആനന്ദ് സുബ്രമണ്യത്തെ ചിത്ര രാമകൃഷ്ണന്‍ വിശ്വസിച്ചിരുന്നത്. ആള്‍ദൈവത്തിന്റെ ഉപദേശപ്രകാരം ആനന്ദ് സുബ്രമണ്യത്തിന്റെ പദിവ ഉയത്തുകയും ഒരാ വര്‍ഷവും ശമ്പളത്തില്‍ വന്‍ വര്‍ധന നല്‍കുകയും ചെയ്തതായും സെബി റിപോര്‍്ട്ടിലുണ്ട്.
ഈ നിയമനവുമായി ബന്ധപ്പെട്ട് എന്‍എസ്ഇ മുന്‍ എംഡിമാരും സിഇഒമാരുമായ ചിത്ര രാമകൃഷ്ണന്‍, രവി നാരയ്ന്‍ എന്നിവര്‍ക്കും എന്‍എസ്ഇക്കും സെബി വന്‍ തുകയാണ് പിഴിയിട്ടത്. ചിത്ര രാമ കൃഷ്ണന് മൂന്ന് കോടി രൂപയും രവി നരയ്‌നും എന്‍എസ്ഇക്കും ആനന്ദ് സുബ്രമണ്യനും രണ്ട് കോടി രൂപ വീതവും എന്‍എസ്ഇ ചീഫ് റെഗുലേറ്ററി ഓഫീസറും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായിരുന്ന വി ആര്‍ നരസിംഹന് ആറു ലക്ഷം രൂപയുമായ് സെബി പിഴ ചുമത്തിയത്. സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് റൂള്‍സ് ലംഘിച്ചതിനാണ് ഈ കനത്ത പിഴ.
എന്‍എസിഇയുടെ ആഭ്യന്തര രഹസ്യ വിവരങ്ങളും സാമ്പത്തിക നയങ്ങളും ഈ അജ്ഞാത ആള്‍ദൈവവുമായി ചിത്ര രാമകൃഷ്ണന്‍ പങ്കുവച്ചുവെന്നും സെബി റിപോര്‍ട്ടില്‍ പറയുന്നു. റിഗ്യജുര്‍സാമ എന്ന പേരിലുള്ള ഒരു ഇമെയിലിലൂടെയാണ് ചിത്ര ആള്‍ദൈവവുമായി ആശയവിനിമയം നടത്തിയിരുന്നത്. ചിത്ര ആനന്ദിന്റെ സ്വാധീനത്തിലായതില്‍ സംശയം തോന്നിയ എന്‍എസ്ഇയുടെ നിയമ ഉപദേശകര്‍ മനശാസ്ത്ര വിദഗ്ധരെ സമീപിച്ച് ഇക്കാര്യം അന്വേഷിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് ആനന്ദ് സുബ്രമണ്യന്‍ ആള്‍ദൈവത്തിന്റേത് ഉള്‍പ്പെടെ ഒന്നിലേറെ അജ്ഞാത സ്വത്വം ഉണ്ടാക്കിയെടുത്ത് ചിത്ര രാമകൃഷ്ണന്റെ വിശ്വാസം നേടിയെടുക്കുകയും സ്വാധീന വലയത്തില്‍ അകപ്പെടുകയും ചെയ്തതെന്ന് വ്യക്തമായത്. 2016ല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചിത്ര രാമകൃഷ്ണന്‍ എന്‍എസ്ഇ സിഇഒ പദവി രാജിവെക്കുകയായിരുന്നു.