മുസഫര്‍നഗര്‍- ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ ജാട്ട് സമുദായത്തില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ 20കാരിയായ ബ്രാഹ്ണമ യുവതിയെ വീട്ടുകാര്‍ കഴുത്ത് ഞെരിച്ച് കൊന്ന് കത്തിച്ചു. വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ പാതി കരിഞ്ഞ മൃതദേഹം ഒരു വയലില്‍ നിന്ന് കണ്ടെടുത്തതോടെയാണ് ക്രൂര കൊലപാതകം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മരണ വിവരം പുറത്തറിഞ്ഞതിന് തൊ്ട്ടുപിന്നാലെ കാമുകന ഷംലി ജില്ലയില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയിലും കണ്ടെത്തി. പെണ്‍കുട്ടിയെ വീട്ടുകാല്‍ കൊന്നതറിഞ്ഞ് യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ നിന്ന് ലഭിച്ച സൂചന.
25കാരനായ സുഗാം എന്ന യുവാവിനൊപ്പം ഒരു മാസം മുമ്പാണ് കൊല്ലപ്പെട്ട കോമള്‍ ഒളിച്ചോടിയത്. വ്യാഴാഴ്ച ഇവര്‍ തിരിച്ചെത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ യുവതി കൊല്ലപ്പെട്ടു. സംഭവത്തില്‍ കോമളിന്റെ അമ്മയേയും അമ്മാവനേയും കൊലപാതകത്തില്‍ പങ്ക് സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്തു.