അഗര്‍ത്തല- ത്രിപുരയില്‍ ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ക്കനേരെ ആരംഭിച്ച അക്രമങ്ങള്‍ക്ക് അയവില്ല. വിവിധ സ്ഥലങ്ങളില്‍ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ ആക്രമണം തുടരുകയാണ്. സി.പി.എം ഓഫീസുകള്‍ക്കു പിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെയും ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കമാല്‍പൂരിലെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറി കൊടികുത്തിയതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പൂജന്‍ ബിശ്വസ് ട്വിറ്റ് ചെയ്തു. കോണ്‍ഗ്രസ് ഓഫീസ് ബി.ജെ.പി ബലമായി കൈയ്യേറി കൊടികുത്തി. നിങ്ങള്‍ക്ക് എന്താണോ വേണ്ടത് അതൊക്കെ ചെയ്യൂ. ഒരു നാള്‍ ത്രിപുര നിങ്ങളെ പുറന്തളളും. ഇതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വാക്കാണ്- പൂജന്‍ ബിശ്വാസ് കുറിച്ചു.