കോയമ്പത്തൂര്‍- തമിഴ്നാട്ടില്‍ വെല്ലൂരില്‍ പെരിയാര്‍ ഇവി രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം പടരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കോയമ്പത്തൂരില്‍ ബി.ജെ.പി ഓഫീസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. പ്രതിമ തകര്‍ത്തതിനു പിന്നില്‍ ആരെന്ന് വ്യക്തമല്ലെങ്കിലും സംഭവം തമിഴ്നാട്ടില്‍ സംഘര്‍ഷത്തിനു കാരണമായിട്ടുണ്ട്.
കോയമ്പത്തൂരിലെ ബി.ജെ.പി ഓഫീസിനുനേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയവരാണ് ബോംബറിഞ്ഞത്. ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
രാത്രി ഒമ്പത്് മണിക്കായിരുന്നു തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമ ആക്രമിക്കപ്പെട്ടത്. ഈ
സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ മുത്തുരാമനടക്കം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബൈക്ക് സംഭവസ്ഥലത്ത് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ബൈക്കിന് മുന്‍വശത്ത് പേരും പാര്‍ട്ടി ചിഹ്നവും പതിച്ചിരുന്നു.