വാഷിംഗ്ടണ്‍- പ്രണയത്തിന്റെ പേരിലുള്ള ചതിക്കുഴികളില്‍ പെട്ട് കഴിഞ്ഞ വര്‍ഷം അമേരിക്കക്കാര്‍ക്ക് 100 കോടി ഡോളര്‍ (ഏകദേശം 7500 കോടി രൂപ). 24,000 പേരാണ് അമേരിക്കയില്‍ പോയ വര്‍ഷം ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായതെന്ന് എഫ്.ബി.ഐ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രണയത്തിലൂടെ വിശ്വാസം ആര്‍ജിച്ച് വ്യക്തി വിവരങ്ങള്‍ കൈക്കലാക്കിയും മറ്റും പണം തട്ടുന്ന കുറ്റകൃത്യങ്ങളെ റൊമാന്‍സ് സ്‌കാമിലാണ് എഫ്.ബി.ഐ ഉള്‍പ്പെടുത്തുന്നത്.
ഒരു ക്രിമിനല്‍ വ്യാജ ഓണ്‍ലൈന്‍ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ഇതിലൂടെ പ്രണയബന്ധമുണ്ടാക്കി വിശ്വാസം പിടിച്ചുപറ്റിയശേഷമാണ് തട്ടിപ്പ് നടത്തുന്നത്. വിവാഹ വാഗ്ദാനം നല്‍കിയും ഇതിനു പിന്നാലെ നേരിട്ടു കണ്ടും പണം ആവശ്യപ്പെടുന്ന സംഭവങ്ങളുമുണ്ട്.
ബില്‍ഡിംഗ്, കണ്‍സ്ട്രക് ഷന്‍ മേഖലയിലാണ് ജോലിയെന്നും അമേരിക്കക്ക് പുറത്താണ് പ്രോജക്ടുകളെന്നും വിശ്വസിപ്പിച്ച് നേരിട്ട് കാണാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നവരും തട്ടിപ്പുകാരിലുണ്ട്. അപ്രതീക്ഷിത കോടതി ചെലവും മെഡിക്കല്‍ ചെലവു വന്നുവെന്നും വിശ്വസിപ്പിച്ച് പണം തട്ടാനും ഇതു വഴി സാധിക്കുന്നു.
ഓണ്‍ലൈനില്‍ സുഹൃത്തുക്കളാകുന്നവര്‍ പണം നിക്ഷേപിക്കാനെന്നു പറഞ്ഞ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വാങ്ങുകയാണെങ്കില്‍ തട്ടിപ്പ് നടത്തനാണെന്ന് ആലോചിക്കണമെന്ന് എഫ്.ബി.ഐ ഉണര്‍ത്തുന്നു.