അമ്മാന്‍- ഇസ്രായില്‍ കമ്പനികളുമായി ബന്ധപ്പെട്ട ഫോണ്‍ ചോര്‍ത്തലില്‍ ജോര്‍ദാനില്‍ മാധ്യമ പ്രവര്‍ത്തകരുടേയും ആക്ടിവിസ്റ്റുകളുടേയും റോയല്‍ കോര്‍ട്ട് മെംബര്‍മാരുടേയും 200 ഫോണുകള്‍.
ഇസ്രായില്‍ കമ്പനിയുടെ ഫോണ്‍ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്ന റോയിട്ടേഴ്‌സ് ജേണലിസ്റ്റു തനിക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കിയതായി അമ്മോണ്‍ ന്യൂസ് പ്രസാധകന്‍ സാമിര്‍ ഹിയാരി പറഞ്ഞു.
അഭിഭാഷകന്‍ ഹാല അഹദ,് സോഷ്യല്‍ മീഡിയ താരം ദീമ അഹ്്മദ്, സെനറ്റര്‍ മുസ്തഫ ഹമര്‍ണ എന്നിവര്‍ക്ക് സുരക്ഷാ വീഴ്ചയെ കുറിച്ച് ആപ്പിളില്‍നിന്ന് സന്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒളിംപിക് കമ്മിറ്റി അംഗങ്ങളും ആക്ടിവിസ്റ്റുകളും ഹാക്കിംഗിന് ഇരകളായെന്നാണ് വിവരമെന്നും 200 ഫോണുകള്‍ മാത്രമാണ് പരിശോധിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. വാട്‌സ്ആപ്പ് ഉള്ളടക്കം, മെസേജുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍, ടെകസ്റ്റ് മെസേജുകള്‍ തുടങ്ങിയവയെല്ലാം ഫോണുകളില്‍നിന്ന് ചോര്‍ത്തിയെന്ന് സമീര്‍ ഹിയാരി പറഞ്ഞു.