Sorry, you need to enable JavaScript to visit this website.

വിധി വരുന്നത് വരെ മത വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് കര്‍ണാടക ഹൈക്കോടതി

ബെംഗളുരു- കോളെജുകളിലും സ്‌കൂളുകളിലും തട്ടമിട്ട മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ തിങ്കളാഴ്ചത്തേക്കു മാറ്റി വച്ചു. കേസില്‍ വിധി വരുന്നത് വരെ മത വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് കോടതി ആവശ്യപ്പെട്ടു. ഇത് ഇടക്കാല ഉത്തരവാക്കാന്‍ കോടതി തുനിഞ്ഞപ്പോള്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ശക്തമായി എതിര്‍ത്തു. ഇതോടെ കോടതിയില്‍ നിന്നും ഇടക്കാല ഉത്തരവ് ഉണ്ടായില്ല.  

തട്ടമോ കാവി ഷോളോ ഒന്നും പാടില്ലെന്നും സംസ്ഥാനത്ത് സമാധനവും ശാന്തിയുമാണ് വേണ്ടത് എന്നതിനാല്‍ എല്ലാവരേയും ഇതില്‍ നിന്ന് തടയുമെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത്, ജസ്റ്റിസ് ജൈബുന്നിസ മുഹ്യുദ്ദീന്‍ ഖാസി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചു വരുന്നത്. വാദം കേള്‍ക്കല്‍ തിങ്കഴാച തുടരും. 

കേസില്‍ വേഗം തീര്‍പ്പുണ്ടാക്കാന്‍ ഞങ്ങള്‍ തയാറാണ്. പക്ഷേ സമാധാനവും ശാന്തിയും തിരിച്ചുകൊണ്ടു വന്നേ തീരൂവെന്നു ബെഞ്ച് വ്യക്തമാക്കി.

Latest News