ബംഗളൂരു- തിങ്കളാഴ്ച നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍.ഡി.എ) ചേര്‍ന്ന 18 കാരനായ കേഡറ്റ് ചൊവ്വാഴ്ച അക്കാദമി കാമ്പസില്‍ തളര്‍ന്നുവീണ് മരിച്ചു. ഇയാളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ എന്‍.ഡി.എ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബംഗളുരു സ്വദേശിയായ കേഡറ്റ് ജി പ്രത്യുഷ് ഫെബ്രുവരി ഏഴിനാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നത്. അടുത്ത ദിവസം, ഫെബ്രുവരി 8 ന്, തന്റെ മുറിയില്‍ കുഴഞ്ഞുവീണു, എത്ര ശ്രമിച്ചിട്ടും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കേഡറ്റിന്റെ മാതാപിതാക്കളെ വിവരമറിയിക്കുകയും സംഭവത്തിന്റെ റിപ്പോര്‍ട്ട് പോലീസിന് നല്‍കുകയും ചെയ്തു. പൂര്‍ണ സൈനിക ബഹുമതികളോടെ ഇന്ന് സംസ്‌കരിച്ചു.