Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ മുസ്ലിം പെണ്‍കുട്ടികളെ പിന്തുണച്ച് മലാല, ഹിജാബ് അനുവദിക്കാത്തത് ഞെട്ടിക്കുന്നു

ന്യൂദല്‍ഹി- ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥിനികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാത്തതില്‍ പ്രതികരിച്ച് നൊബെല്‍ ജേതാവ് മലാല യൂസഫ്‌സായി. പെണ്‍കുട്ടികളെ ഹിജാബിന്റെ പേരില്‍ സ്‌കൂളുകളില്‍ കയറാന്‍ അനുവദിക്കാത്തത് ഞെട്ടിക്കുന്നതാണെന്ന് മലാല ട്വീറ്റ് ചെയ്തു.
വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ ആക്ഷേപിക്കുന്നത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഇന്ത്യന്‍ നേതാക്കള്‍ മുസ്ലിം സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും മലാല ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം തുടരുകയാണ്.  
ജനുവരി ഒന്നിനാണ് ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചത്.  യൂണിഫോമില്‍ പുതിയ നയം ഏര്‍പ്പെടുത്തിയെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിച്ചത്. ഇതിനു പിന്നാലെ ഉഡുപ്പി കുന്താപുരം കോളേജിലും വിദ്യാര്‍ഥിനികളെ തടഞ്ഞു. ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകളില്‍പെട്ട വിദ്യാര്‍ഥികള്‍ കാവിതലപ്പാവ് ധരിച്ച് കോളേജുകളിലെത്തി.
ഹിജാബ് പ്രശ്‌നത്തില്‍ ഇടപെടാതെ കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിഷയം ഡിവിഷന്‍ ബെഞ്ചിനു വിട്ടിരിക്കയാണ്.

 

Latest News