തൃശൂർ- ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യൻ സഹചര്യത്തിൽ ഉറക്കെ ഉച്ചരിക്കാൻ ഞാൻ ആഗ്രഹിക്കുന്ന രണ്ടു വാക്കുകളാണ് അല്ലാഹു അക്ബറെന്ന് എഴുത്തുകാരി സാറ ജോസഫ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സാറ ജോസഫിന്റെ പ്രതികരണം. കർണാടകയിൽ കലാലയങ്ങളിൽ ഹിജാബ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ വിദ്യാർഥിനി അല്ലാഹു അക്ബർ എന്ന് വിളിച്ചിരുന്നു. ജയ്ശ്രീറാം വിളികൾക്കിടയിലൂടെയാണ് വിദ്യാർഥിനി അല്ലാഹു അക്ബർ എന്ന് വിളിച്ചത്. ഇതിനെതിരെ ചിലർ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഈ സഹചര്യത്തിലാണ് സാറ ജോസഫിന്റെ പ്രതികരണം.