ന്യൂയോര്‍ക്ക്- കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അത്ര ഗുരുതരമല്ലെന്നാണ് പൊതുവെ പറയുന്നതെങ്കിലും ദുരന്തങ്ങള്‍ക്കുമപ്പുറമാണ് അത് സമ്മാനിച്ചതെന്ന് ലോകാരോഗ്യ സംഘടന.
ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനുശേഷം അഞ്ച് ലക്ഷം പേരുടെ ജീവനെടുത്തുവെന്നാണ് ഡബ്ല്യ.എച്ച്.ഒ വെളിപ്പെടുത്തല്‍.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച നവംബറിനുശേഷം ലോകത്ത് 1.30 കോടി കേസുകളും അഞ്ച് ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടയുടെ ഇന്‍സിഡന്റ് മാനേജാര്‍ അബ്ദ് മഹ്‌മൂദ് പറഞ്ഞു.
അതിവ്യാപന ശേഷിയുള്ളതിനാല്‍ വളരെ വേഗത്തിലാണ് അതുവരെ ഉയര്‍ന്നുനിന്നിരുന്ന ഡെല്‍റ്റ വകഭേദത്ത മറികടന്നത്. വാക്‌സിന്‍ ഫലപ്രദാമായ ഘട്ടത്തില്‍ അഞ്ച് ലക്ഷം പേര്‍ക്ക് മരണത്തിനു കീഴങ്ങേണ്ടിവന്നുവെന്നത് ദുരന്തത്തിനുമപ്പുറമാണെന്ന് ലോകാരോഗ്യ സംഘടനയുടെ സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ നടത്തിയ ചര്‍ച്ചയില്‍ അബ്ദി മഹ്്മൂദ് പറഞ്ഞു.
ഒമിേേക്രാണ്‍ അത്രഗുരുതരമല്ലെന്നും മൃദുവാണെന്നും പലരും പറയുന്നു. എന്നാല്‍ അത് കണ്ടെത്തിയ ശേഷം അഞ്ച് ലക്ഷം പേരുടെ ജീവനെടുത്തുവെന്ന കാര്യം ഓര്‍ക്കണം- അദ്ദേഹം പറഞ്ഞു.
ഒമിക്രോണ്‍ ബാധിച്ചതിനെ കുറിച്ചുള്ള ശരിയായ കണക്കല്ല പുറത്തുവരുന്നതെന്നും അതിലും എത്രോ ഇരട്ടി പേര്‍ക്ക് ഈ വകഭേദം ബാധിച്ചിരിക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ മേധാവ് മരിയ വാന്‍ കര്‍ക്കോവ് പറഞ്ഞു. നമ്മള്‍ ഇപ്പോഴും മഹാമാരിയുടെ പാതി വഴിയിലാണെന്നും പല രാജ്യങ്ങള്‍ക്കും ഒമിക്രോണ്‍ കുതിപ്പിനെ മറി കടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.