Sorry, you need to enable JavaScript to visit this website.

മേഘാലയയില്‍ കോണ്‍റാഡ് സാങ്മ  ചുതലയേറ്റു 

ഷില്ലോങ്- മേഘാലയയില്‍ 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി പിന്തുണയോടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി)യുടെ നേതൃത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു. രാജ്്ഭവനില്‍ രാവിലെ 10 മണിക്കു നടന്ന ചടങ്ങില്‍ എന്‍.പി.പി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, അസം ധനകാര്യ മന്ത്രിയും വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ രാഷ്ട്രീയ സഖ്യമായ എന്‍ഇഡിഎയുടെ അധ്യക്ഷനുമായ ഹിമന്ത ബിസ്വ ശര്‍മ എന്നിവരടക്കം പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 
21 സീറ്റ് നേടി സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഇനി പ്രതിപക്ഷത്തെ നയിക്കും. എന്‍പിപിക്ക് 19 സീറ്റുമാത്രമെ ഉള്ളൂ. ആറ് സീറ്റുള്ള യുഡിപി, രണ്ടു വീതം സീറ്റുകള്ള ബിജെപി, എച്ചഎസ്പിഡിപി, നാലു സീറ്റുള്ള പിഡിഎഫ്, ഒരു സ്വതന്ത്രന്‍ എന്നിവരുടെ പിന്തുണയോടെയാണ് എന്‍പിപി സര്‍ക്കാര്‍ രൂപീകരിച്ചത്. 
അതിനിടെ രണ്ട് എംഎല്‍എമാരുള്ള ഹില്‍ സ്റ്റേറ്റ് പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) തങ്ങള്‍ സര്‍ക്കാരില്‍ ചേരുന്നില്ലെന്ന് പ്രഖ്യാപിച്ചു. ബിജെപി കൂടി ഉള്‍പ്പെട്ട സര്‍ക്കാരിന്റെ ഭാഗമാകാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നാണ് പാര്‍ട്ടി നേതാവ് ആര്‍ഡന്റ് ബസൈമൊയിറ്റ് വ്യക്തമാക്കിയത്ഋ. എന്നാല്‍ മുഖ്യമന്ത്രി സാങ്മ ഇതു തള്ളി. എച്ച്എസ്പിഡിപിയുടെ രണ്ട് എംഎല്‍എമാരും സര്‍ക്കാരിന്റെ ഭാഗമാണെന്ന് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Latest News