തുറൈഫ്- നഗരസഭയിലെ ക്ലീനിംഗ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞ മാസം മുതല്‍ ശമ്പള വര്‍ധനവ് നടപ്പാക്കി. തുറൈഫ് നഗരസഭയാണ് ക്ലീനിംഗ് തൊഴിലാളികള്‍ , ഡ്രൈവര്‍മാര്‍, മെക്കാനിക്കുകള്‍,വയര്‍മാന്‍ ,ഓഫീസ് ബോയ് തുടങ്ങി മുഴുവന്‍ നഗരസഭ ജീവനക്കാര്‍ക്കും ശമ്പള വര്‍ധന പ്രഖ്യാപിച്ചു നടപ്പാക്കിയത്.
സാധാരണ തൊഴിലാളികള്‍ക്ക് 300 റിയാല്‍ വര്‍ധിപ്പിച്ചു നല്കിയപ്പോള് മെക്കാനിക്ക്, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് 500 റിയാല്‍ വര്‍ദ്ധനവ് നടപ്പാക്കി. ഇതിന്റെ പ്രയോജനം 450 നഗരസഭ ജീവനക്കാര്‍ക്കും മുതല്‍ ലഭ്യമായി തുടങ്ങി. വളരെക്കാലമായി ശമ്പള വര്‍ദ്ധനവ് ഉണ്ടായിരുന്നില്ല. കൊറോണ വരുന്നതിന് ഒരു വര്‍ഷം മുമ്പ് മുതല്‍ മൂന്ന് മാസം ശമ്പളം കുടിശ്ശികയായി നാലാം മാസമാണ് ശമ്പളം നല്‍കിയിരുന്നത്. എന്നാല്‍ അതിനെല്ലാം പരിഹാരമായി. മുമ്പ് ജോലി നിര്‍ത്തി ഫൈനല്‍ എക്സിറ്റില്‍ പോയവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കി വീട്ടുകയും ചെയ്തു. തൊഴിലാളികള്‍ക്ക് ലീവ്, താമസം, ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.