മീഡിയ വണ്‍ ചാനലിനെതിരായ വിലക്ക്  കേരള ഹൈക്കോടതി ശരിവെച്ചു 

കൊച്ചി- മീഡിയ വണ്‍ ചാനലിനെതിരായ വിലക്ക് ശരിവെച്ച് കേരള ഹൈക്കോടതി. മീഡിയവണ്ണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേ ഉള്ളൂ. ചാനലിന് സംപ്രേക്ഷണാനുമതി നിഷേധിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ചുതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ കേന്ദ്രം ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സംപ്രേക്ഷണം തടയാന്‍ നടപടി എടുത്തത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ നല്‍കിയ വിശദീകരണം.
അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വാദം നിയമവിരുദ്ധവും കേട്ടുകേള്‍വിയില്ലാത്തതും, മാധ്യമ സ്വാതന്ത്ര്യ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്നാണ് ചാനലിന്റ വാദം.
 

Latest News