ന്യൂദല്‍ഹി-രാജ്യത്ത് പുതുതായി 67,597 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1188 മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് മരണസംഖ്യ 5,02,874 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ആക്ടീവ് കേസുകള്‍ 9,94,891 ആണ്. ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 96.19 ശതമാനമാണ്. 24 മണിക്കുറിനിടയില്‍ ആക്ടീവ് കോവിഡ് കേസുകളില്‍ 16,279 ആണ് കുറവ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.02 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.