കൊച്ചി- മീഡിയവണ്‍ ചാനല്‍ വിലക്കുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി വിധി നാളത്തേക്ക് മാറ്റി. വിലക്ക് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും.പ്രവര്‍ത്തന അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ ഹാജരാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
ചാനലിന് വേണ്ടി അഡ്വ. എസ് ശ്രീകുമാര്‍ ഹാജരായി. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെയും ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
മീഡിയവണിന് സംപ്രേഷണം തുടരാന്‍ സിംഗിള്‍ ബെഞ്ച് നേരത്തേ അനുമതി നല്‍കിയിരുന്നു.