തിരുവനന്തപുരം- വാവ സുരേഷിന് സി.പി.എം വീട് നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന് അറിയിച്ചുവാവ സുരേഷിന് സ്വന്തമായി വീടില്ല. ഇടിഞ്ഞ് പൊളിഞ്ഞ ഓലപ്പുരക്കകത്താണ് അദ്ദേഹം കഴിയുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് അദ്ദേഹത്തിന് വീട് നിര്‍മിച്ച് നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ജനങ്ങളുടെ പ്രാര്‍ത്ഥനമൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് രണ്ടാം ജന്മമാണെന്നും അവസരോചിതമായി എല്ലാവരും ഇടപെട്ടതിനാലാണ് ജീവന് തിരിച്ചുകിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.