Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ പുതിയ കോവിഡ് കേസുകള്‍ 83,876, മരണം 895

ന്യൂദല്‍ഹി-രാജ്യത്ത് 83,876 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4,22,72,014 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
32 ദിവസത്തിനിടെ ആദ്യമായാണ് കോവിഡ് കേസുകള്‍ ലക്ഷത്തിനു താഴെ എത്തുന്നത്. 895 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണസംഖ്യ 5,02,874 ആയി.
വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകള്‍ 11,08,938 ആയി കുറഞ്ഞിട്ടുണ്ട്. മൊത്തം രോഗബാധയുടെ 2.62 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ കോവിഡ് രോഗമുക്തി തോത് 96.19 ശതമാനമായി വര്‍ധിച്ചു.

 

Latest News