ഹൈദരാബാദ്-നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ചാത്രിനാക പ്രദേശത്തെ സ്‌കൂളില്‍ ക്ലാസ് റൂമില്‍ പെണ്‍കുട്ടി തനിച്ചായിരുന്നപ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. രാവിലെ എട്ട് മണിക്ക് മറ്റു കുട്ടികള്‍ ക്ലാസില്‍ എത്തിയിട്ടുണ്ടായിരുന്നില്ല.
അധ്യാപകന്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിച്ചതോടെ കുട്ടി നിലവിളിക്കുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് അധ്യാപകരെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു. കുട്ടി കരഞ്ഞതോടെ അധ്യാപകന്‍ അടിച്ചിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ സയ്യിദ് അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
അധ്യാപകര്‍ കുട്ടിയുടെ കുടുംബത്തെ അറിയിച്ചതിനെ തുടര്‍ന്ന് അവരാണ് പോലീസില്‍ പരാതി നല്‍കിയത്.