ന്യൂദല്‍ഹി- പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് എന്താണ് അവകാശമെന്ന് ബി.ജെ.പി. ചരണ്‍ജിത് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിരുന്നു ബിജെപിയുടെ ചോദ്യം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി.
കേന്ദ്ര ജലശക്തി മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് രാഹുലിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. ് രാഹുല്‍ ഗാന്ധി എം.പി മാത്രമാണ്. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളതെന്ന് പഞ്ചാബിലെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു- ഷെഖാവത്ത് പറഞ്ഞു.
2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.