ന്യൂദല്‍ഹി- ആലാപന ഇതിഹാസം ലതാ മങ്കേഷ്‌കര്‍ ആറ് വര്‍ഷത്തോളം രാജ്യസഭയുടെ ഭാഗമായിരുന്നു, എന്നാല്‍ ഒരിക്കല്‍പോലും സഭാംഗമെന്ന നിലയിലുള്ള അലവന്‍സുകളൊന്നും അവര്‍ വാങ്ങിയില്ല.
ബി.ജെ.പിയുടെ പിന്തുണയോടെ, 1999 നവംബര്‍ 22 നാണ് രാജ്യസഭാംഗമായത്. 2005 നവംബര്‍ 21 വരെ അവര്‍ സഭയുടെ ഭാഗമായിരുന്നു. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച അലവന്‍സുകളും ചെക്കുകളും അവര്‍ ഒരിക്കലും വാങ്ങിയിട്ടില്ലെന്ന് ഒരു വിവരാവകാശ രേഖയിലാണ് വെളിപ്പെട്ടത്. പേ അക്കൗണ്ട്സ് ഓഫീസില്‍നിന്ന് മങ്കേഷ്‌കറിന് നല്‍കിയ എല്ലാ പേയ്മെന്റുകളും തിരികെ ലഭിച്ചതായി രേഖ.