Sorry, you need to enable JavaScript to visit this website.

മാണിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ് വീണ്ടും

തിരുവനന്തപുരം- ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് വീണ്ടും റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. മാണിക്ക് എതിരെ തെളിവ് കണ്ടെത്താനിയില്ലെന്ന നിലപാടാണ് വിജിലൻസ് ആവർത്തിച്ചത്. കെ.എം മാണി പ്രതിയായ ബാർ കോഴക്കേസിൽ സഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസ് ആവർത്തിച്ചു. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നും ബിജു രമേശ് ഹാജരാക്കിയ സി.ഡിയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും വിജിലൻസ് പറഞ്ഞു. 
കെ.എം ധനകാര്യമന്ത്രിയായിരിക്കെ 2014 ഡിസംബറിൽ ബാർ ഉടമകളിൽനിന്ന് ഒരു കോടി രൂപ കൈപറ്റി എന്നായിരുന്നു കേസ്. പൂട്ടിയ ബാറുകൾ തുറക്കാൻ വേണ്ടിയായിരുന്നു ഇത്. മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു അന്നത്തെ എസ്.പി ആർ. സുകേശന്റെ നിലപാട്. എന്നാൽ കേസ് വേണ്ടെന്നായിരുന്നു സർക്കാറിന് നിയമോപദേശം നൽകിയ എ.ഡി.ജി.പി ഷെയ്ഖ് ദർബേശ് സാഹിബിന്റെ നിലപാട്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2015 ജൂലൈയിൽ കോടതിയിൽ റിപ്പോർട്ട് നൽകി.
 

Latest News