ബെംഗളൂരു- ബേഠി പഠാവോക്ക് പകരം ബേഠി ഹഠാവോ നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് സെക്കുലര്‍ ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയമായ എച്ച്.ഡി. കുമാരസ്വാമി. കര്‍ണാടകയില്‍ തുടരുന്ന ഹിജാബ് വിവാദത്തിലാണ് മുന്‍മുഖ്യമന്ത്രിയുടെ പ്രതികരണം. കോളേജുകളില്‍ മുസ്ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം തുടരുകയാണ്. ആണ്‍കുട്ടികള്‍ കാവി ഷാള്‍ ധരിച്ചെത്തിയാണ് ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ഥിനികളുടെ ആവശ്യത്തെ നേരിടുന്നത്.
സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ കാലങ്ങളായി ഹിജാബ് ധരിക്കുന്നുണ്ട്. അത് തുടരാന്‍ അനുവദിക്കുകയാണ് വേണ്ടതെന്ന്് കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥിനികളെ പഠിക്കാന്‍ അനുവദിക്കുന്നതിനു പകരം അവരെ അകുറ്റുക (ബേഠിഹഠാവോ) എന്ന നിലപാട് തുടരുന്നത് അംഗീകരിക്കാനാവില്ല. മുസ്ലിം പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തില്‍നിന്ന് അകറ്റാനാണ് ഹിജാബ് വിവാദം കാരണമാകുകയെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.