ന്യൂദല്‍ഹി- ഇന്ത്യയുടെ വാമ്പാടി ലത മങ്കേഷ്‌കറുടെ വിയോഗം രാഷ്ട്രത്തിനു നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചന സന്ദശത്തില്‍ പറഞ്ഞു.
രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടു. ഭാരതരത്‌ന ജേതാവായ ലത മങ്കേഷ്‌കര്‍ക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രാഷ്ട്രം വിട നല്‍കും. രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ ലതാജിയുടെ വിയോഗത്തില്‍ അനുശോചിച്ചു.