ന്യൂദൽഹി- ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവി ഉറപ്പിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് പരിഗണിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കുകയായിരുന്നു യെച്ചൂരി.
സി.പി.എമ്മിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ മാത്രമേ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തൂ. മറ്റിടങ്ങളിൽ വിജയ സാധ്യതയുള്ളവർക്ക് പിന്തുണ നൽകും. ബി.ജെ.പി വിരുദ്ധ വോട്ടുകൾ അനാവശ്യമായി സ്ഥാനാത്ഥികളെ നിർത്തി ഭിന്നിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.