ഹൈദരാബാദ്-ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡണ്ടും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ വാഹനത്തിനുനേരെ ഉത്തര്‍പ്രദേശില്‍ നടന്ന വെടിവെപ്പില്‍ പ്രതിഷേധിച്ച് തെലങ്കാനയിലെ ഹൈദരാബാദില്‍ കൂറ്റന്‍ പ്രകടനം.
ഹൈദരബാദിലെ ചാര്‍മിനാറിനു സമീപമായിരുന്നു പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനം. പ്രകടനം കണക്കിലെടുത്ത് മക്ക മസ്ജിദ് മുതല്‍ ചാര്‍മിനാര്‍ വരെ കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
ഉത്തര്‍ പ്രദേശിലെ മീറത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉവൈസിയുടെ വാഹനത്തിനുനേരെ കഴിഞ്ഞ ദിവസമാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ഉവൈസി മറ്റൊരു വാഹനത്തിലാണ് ദല്‍ഹിയിലേക്ക് മടങ്ങിയത്.
സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്്തതായി ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.