ന്യൂദല്‍ഹി- കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെതായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരുന്നു. പുതിയ കോവിഡ് കേസുകളില്‍ കുറവുണ്ട്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടെന്നും നിതി ആയോഗ് (ആരോഗ്യം) അംഗം വി കെ പോള്‍ പറഞ്ഞു.
11 സംസ്ഥാനങ്ങളില്‍ പൂര്‍ണമായും 16 സംസ്ഥാനങ്ങളില്‍ ഭാഗികമായും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.