Sorry, you need to enable JavaScript to visit this website.

ഐ.എസ്.എൽ: ബഗാൻ-മുംബൈ മത്സരം സമനിലയിൽ

ഗോവ- ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വമ്പൻമാർ ഏറ്റുമുട്ടിയ മത്സരം സമനിലയിൽ പിരിഞ്ഞു. എ.ടി.കെ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിൽ നടന്ന മത്സരമാണ് സമനിലയിൽ കലാശിച്ചത്. ഒൻപതാമത്തെ മിനിറ്റിൽ ഡേവിഡ് വില്യംസാണ് മോഹൻ ബഗാന് വേണ്ടി ഗോൾ നേടിയത്. അഹഹ്‌മദ് ജഹുവിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ നേടിയത്. പെനാൾട്ടി ബോക്സിന് അകത്ത് വെച്ച് അഹ്‌മദ് ജഹു സമ്മാനിച്ച പന്ത് ഡേവിഡ് വില്യംസ് മനോഹരമായി ഗോളാക്കി മാറ്റി. 
ഇരുപത്തിനാലാമത്തെ മിനിറ്റിൽ സെൽഫ് ഗോളിലൂടെ മുംബൈ സിറ്റി സമനില നേടി. പ്രിതം കോടാലിന്റെ ക്ലിയറൻസ് സ്വന്തം വലയിലേക്ക് കയറുകയായിരുന്നു. മുംബൈ സിറ്റിക്ക് വിജയമില്ലാത്ത തുടർച്ചയായ ഏഴാം മത്സരമാണിത്. 19 പോയിന്റുമായി മുംബൈ സിറ്റി ആറാമതും 20 പോയിന്റുമായി മോഹൻ ബഗാൻ അഞ്ചാമതുമാണ്. മോഹൻ ബഗാൻ 53 ശതമാനം നേരത്തും മുംബൈ 47 ശതമാനം നേരത്തും പന്ത് കൈവശം വെച്ച മത്സരത്തിൽ കൂടുതൽ ഷോട്ടുകൾ ഉതിർത്തതും ബഗാനായിരുന്നു. 

Latest News