Sorry, you need to enable JavaScript to visit this website.

ഉവൈസിയുടെ വാഹനത്തിന് നേരെ യു.പിയിൽ വെടിവെപ്പ്

ന്യൂദൽഹി- എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്. യു.പിയിൽ തെരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. കാറിലുള്ള ആർക്കും പരിക്കില്ല. കാറിന്റെ ടയർ പഞ്ചറായി. യു.പിയിലെ മീററ്റിൽ തെരഞ്ഞെടുപ്പ് പര്യടനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. 
ഞങ്ങളെല്ലാവരും സുരക്ഷിതരായിരിക്കുന്നു. ദൈവത്തിന് സ്തുതിയെന്ന് ഉവൈസി ട്വീറ്റ് ചെയ്തു. പടിഞ്ഞാറൻ യു.പിയിലെ ഹാപുറിലാണ് ആക്രമണമുണ്ടായത്. അക്രമികൾ ആയുധങ്ങൾ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു. നാലു റൗണ്ട് വെടിവെപ്പാണ് നടന്നതെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു.
 

Latest News