കൊച്ചി- നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. ഇന്ന് ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ളയുടെ വാദമാണ് കോടതിയിൽ നടന്നത്. ഇതിനുള്ള മറുവാദം നാളെ പ്രോസിക്യൂഷൻ നടത്തും. ഇതിന് ശേഷമായിരിക്കും കോടതി തീരുമാനം പ്രഖ്യാപിക്കുക. പ്രോസിക്യൂഷൻ എന്ത് കള്ളവും പറയുമെന്നും തന്നെ അഴിക്കുള്ളിലാക്കാൻ പോലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ് വാദിച്ചു. കേസ് എന്തുകൊണ്ടാണ് ക്രൈംബ്രാഞ്ച് നേരിട്ട് ഏറ്റെടുത്തതെന്ന് കോടതി ചോദിച്ചു. താനും ബാലചന്ദ്രകുമാറും തമ്മിൽ സിനിമയെ ചൊല്ലി തർക്കം ഉണ്ടായിരുന്നുവെന്ന് ദിലീപ് വാദിച്ചു. ശക്തമായ വാദത്തിനൊടുവിലാണ് കേസ് നാളെ ഉച്ചക്ക് 1.45ന് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.