Sorry, you need to enable JavaScript to visit this website.

ഹര്‍ഷ് മന്ദറിനെ നൊബേല്‍ സമാധാന സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് ഓസ്‌ലോ സംഘടന

ന്യൂദല്‍ഹി- ഇന്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നോര്‍വേയിലെ സംഘടന. പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓസ്ലോയുടെ ഡയറക്ടര്‍മാര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന സമിതിക്ക് അവരുടെ വ്യക്തിപരമായ ശുപാര്‍ശകള്‍ നല്‍കാറുണ്ട്. ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള കര്‍വാനെ മൊഹബത്ത് എന്ന സംഘടനയാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

പി.ആര്‍.ഐ.ഒയുടെ അഞ്ചംഗ സമിതിയാണ് തീരുമാനം എടുത്തത്. നിലവിലെ ഡയറക്ടര്‍ ഹെന്റിക് ഉര്‍ദാലാണ് ശുപാര്‍ശ പട്ടിക സമര്‍പ്പിച്ചത്. മതതീവ്രവാദത്തിനെതിരെ പോരാടുന്നതിനും മതാന്തര സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും ഹര്‍ഷ് മന്ദര്‍ നല്‍കിയ സംഭാവനകള്‍ക്കാണ് അഞ്ച് പേരുകളുടെ പട്ടികയില്‍ അദ്ദേഹത്തെയും സര്‍വകലാശാല ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Latest News