ന്യൂദൽഹി- കേരളം മുന്നോട്ടുവെച്ച സിൽവർലൈൻ റെയിൽവേ പദ്ധതിക്ക് കേന്ദ്രാനുമതിയില്ല. പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പദ്ധതിയുടെ പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേരളം നൽകിയ ഡി.പി.ആർ പൂർണമല്ലെന്നും കേന്ദ്രം അറിയിച്ചു. പദ്ധതി ലാഭകരമാണോ എന്നും സാമ്പത്തികമായും സാങ്കേതികമായും പദ്ധതി പ്രയോജനകരമാണോ എന്ന കാര്യവും വ്യക്തമല്ലെന്ന് കേന്ദ്രം അറിയിച്ചു.