ട്രിച്ചി- സോഷ്യല്‍ ട്രെന്‍ഡിങായിരിക്കുകയാണ് ഒരു വനിത മന്ത്രിയുടെ ഡാന്‍സ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഗതാഗത വകുപ്പ് മന്ത്രി ചന്ദ്ര പ്രിയങ്കയുടെ ഡാന്‍സ് ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വെച്ച് നടന്ന ഒരു ബേബി ഷവര്‍ ചടങ്ങിനിടെയാണ് മന്ത്രിയുടെ ഡാന്‍സ്. പട്ടുസാരിയും ആഭരണങ്ങളും ധരിച്ച് സുന്ദരിയായി എത്തിയ മന്ത്രി സ്‌റ്റൈലിന് ഒരു കൂളിങ് ഗ്ലാസും ധരിച്ചാണ് നൃത്ത ചുവടുകള്‍ വെക്കുന്നത്. ചെറിയ രീതിയിലുള്ള ചുവടുകളാണ് പ്രിയങ്ക പരിപാടിക്കിടെ നടത്തുന്നത്. വിശാല്‍ ചിത്രം എനിമിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിനോടൊപ്പമാണ് മന്ത്രി നൃത്തം ചെയ്യുന്നത്