പൂനെ- മഹാരാഷട്രയിലെ പൂനെയില്‍ വെറും ചായ വിറ്റ് ഒരു ചെറുകിട സംരഭകന്‍ പ്രതിമാസം നേടുന്നത് 12 ലക്ഷം രൂപ. നവനാഥ്് യെവ്ലെയുടെ യെവലെ ടീ ഹൗസാണ് ഈ നേട്ടമുണ്ടാക്കുന്നത്. നഗരത്തില്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചുവരുന്ന യെവ്ലെ ടീ ഹൗസിന് മൂന്ന് ശാഖകളുണ്ട്. 12 ജീവനക്കാര്‍ വീതമുള്ള ഈ മൂന്ന് ചാടക്കടകളില്‍ നിന്നാണ് പ്രതിമാസം ലക്ഷങ്ങള്‍ കൊയ്യുന്നത്. ഇതു പകോട ബിസിനസ് പോലെ അല്ല, ചായവില്‍പ്പന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് നവനാഥ് പറയുന്നത്. അതിവേഗം വളരുന്നുമുണ്ട്. തന്റെ ചായക്കട ഒരു അന്താരാഷട്ര ബ്രാന്‍ഡാക്കി മാറ്റാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഈ സംരഭകന്‍.