Sorry, you need to enable JavaScript to visit this website.

ഇത് 'ഗുലുമാല്‍' ബജറ്റെന്ന് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്- കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് എസ് സി, എസ് ടി, പിന്നാക്ക വിഭാഗങ്ങള്‍, കര്‍ഷകര്‍, ശമ്പളക്കാര്‍ എന്നിവരടക്കം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ വളരെ നിരാശപ്പെടുത്തിയെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവു. പ്രയോജനമില്ലാത്തതും ലക്ഷ്യബോധമില്ലാത്തതുമായ ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലക്ഷ്യമോ ദിശാബോധമോ ഇല്ലാത്ത ബജറ്റാണ് ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ധനമന്ത്രി നിര്‍മല സിതാരാമന്റെ ബജറ്റ് പ്രസംഗം മൊത്തം പൊള്ളയായിരുന്നു. വാക്കുകള്‍ കൊണ്ടുള്ള കളിമാത്രമായിരുന്നു. ബജറ്റിലൂടെ സ്വയം പുകഴ്ത്തിയ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ സന്തോഷം കെടുത്തുകയും നിരാശരാക്കുകയുമാണ് ചെയ്തത്. വസ്തുതകള്‍ പുറത്തു കാണിക്കാത്ത ഗുലുമാല്‍ ബജറ്റാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ വെറും പൂജ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News