കൊച്ചി- നടിയെ അക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പോലീസിന് തിരിച്ചടി. പ്രതി ദിലീപും കൂട്ടാളികളും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണോ എന്ന കാര്യം ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയും. മറ്റന്നാൾ ഉച്ചക്ക് ഒന്നരയ്ക്കാണ് ഈ കേസ് വീണ്ടും പരിഗണിക്കുക. ഫലത്തിൽ ദിലീപിന് നേട്ടവും അന്വേഷണ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയുമാണ് ഹൈക്കോടതിയിൽനിന്ന് നേരിട്ടത്.