കൊച്ചി- നടിയെ അക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെതിരെ പ്രോസിക്യൂഷൻ. അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ജാമ്യത്തിന് അർഹതയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപ് ഹാജരാക്കിയ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കട്ടെയെന്ന് കോടതി വ്യക്തമാക്കി. ഇതിന് ശേഷം വാദം കേൾക്കാമെന്നും കോടതി അറിയിച്ചു.