കൊച്ചി- നടിയെ അക്രമിച്ച കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കൊച്ചിയിലെ ഹോട്ടലിൽ പോലീസ് തെളിവെടുപ്പ് നടത്തി. കൊച്ചിയിലെ മേത്തർ ഹോട്ടലിലാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. പരിശോധന പൂർത്തിയാക്കി പോലീസ് സംഘം മടങ്ങി. ദിലീപിന്റെ ആലുവയിലെ വീട്ടിൽവെച്ചു മാത്രമല്ല, ഹോട്ടലിലും ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനിലാണ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയത്. ഉച്ചക്ക് ഒന്നേമുക്കാലിന് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.