സി എം ഇബ്രാഹിം കോണ്‍ഗ്രസ് വിടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് യു ടി ഖാദര്‍

മംഗളുരു- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹിം പാര്‍ട്ടി വിടില്ലെന്നും അദ്ദേഹത്തിന്റെ സംഭാവനകളെ പാര്‍ട്ടി എല്ലായ്‌പ്പോഴും അംഗീകരിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും പുതുതായി കോണ്‍ഗ്രസ് നിയസഭാ പാര്‍ട്ടി ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ മന്ത്രി യു ടി ഖാദര്‍. തന്റെ പുതിയ സ്ഥാനാരോഹണവും ഇബ്രാഹിമിന്റെ നീരസവും തമ്മില്‍ ബന്ധമില്ലെന്നും മംഗളുരു എംഎല്‍എയായ ഖാദര്‍ പറഞ്ഞു. പുതിയ പദവി നല്‍കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും ബിജെപി സര്‍ക്കാരിന്റെ പരാജയങ്ങളെ തുറന്നുകാട്ടുമെന്നും അദ്ദേഹം മംഗളുരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

Latest News