ന്യൂയോര്‍ക്ക്- വിമാന യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ 41കാരന് യുഎസ് കോടതി 15 മാസം തടവുശിക്ഷ വിധിച്ചു. 2019ലാണ് കേസിനാസ്പദമായ സംഭവം. മിനയപൊലിസ് സ്വദേശിയായ നീരജ് ചോപ്രയാണ് ശിക്ഷിക്കപ്പെട്ടത്. ബോസ്റ്റണില്‍ നിന്ന് മിനിയപൊലിസിലേക്കുള്ള വിമാനയാത്രാമധ്യേ ആണ് നീരജ് തൊട്ടടുത്തിരുന്ന 16കാരനെ മനപ്പൂര്‍വ്വം ലൈംഗികമായി സമീപിച്ചത്. ജൂലൈയില്‍ നടന്ന മൂന്നു ദിവസത്തെ വിചാരണയില്‍ നീരജ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. തന്റെ ബാഗിലുണ്ടായിരുന്ന പുതപ്പെടുത്ത് പുതയ്ക്കുകയും ഒരു ഭാഗം കുട്ടിയുടെ കാല് മൂടുകയും പുതപ്പിനുള്ളിലൂടെ അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നു. നിരവധി തവണ ഇത് നിര്‍ത്താന്‍ കുട്ടി പറഞ്ഞെങ്കിലും നീരജ് നിര്‍ത്തിയില്ല.