Sorry, you need to enable JavaScript to visit this website.

പഠിക്കാത്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു,  പിണങ്ങിയ കുട്ടി മുംബൈയിലെത്തി, രക്ഷിച്ചത് ഓട്ടോ ഡ്രൈവര്‍ 

മുംബൈ-  പഠിക്കാത്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു,  പിണങ്ങിയ ഓടിയ കുട്ടി എത്തിയത് മുംബൈയില്‍.  പഠിക്കാന്‍ പറഞ്ഞ ബുദ്ധിമുട്ടിച്ചെന്ന  പേരില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിയ 14 വയസ്സുകാരിയെ കണ്ടെത്തിയത് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍.  കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മുംബൈ വസായ് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിന്ന പെണ്‍കുട്ടിയാണ് ഓട്ടോ ഡ്രൈവറായ രാജുവിനോട്  താമസിക്കാന്‍ മുറി കിട്ടുമോ എന്ന് ചോദിച്ച് അടുത്ത് വന്നത്. സംശയം തോന്നിയ രാജു പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് വിവരം തിരക്കി. താന്‍ ന്യൂദല്‍ഹിയില്‍ നിന്നാണെന്നും തനിച്ചാണ് ഇവിടെ എത്തിയതെന്നും പെണ്‍കുട്ടി അറിയിച്ചു.ഉടന്‍ തന്നെ ട്രാഫിക് പോലീസിനെ അറിയിക്കുകയും പെണ്‍കുട്ടിയെ മണിക്പൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പോലീസെത്തി കുട്ടിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.  ന്യൂദല്‍ഹിയിലെ പുഷ്പ് വിഹാറില്‍ നിന്നാണെന്നും പഠിക്കാന്‍ പറഞ്ഞ് മാതാപിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍ വെള്ളിയാഴ്ച വീട്ടില്‍ നിന്ന് ഓടിപ്പോയെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. രാജുവിനെ മുംബൈ പോലീസ് ആദരിച്ചു. 
 

Latest News