ചെന്നൈ- തമിഴ്‌നാട്ടില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം സി.ബി.ഐ അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.
മതംമാറാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
മുറികള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നല്‍കുന്നതു കാരണം പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്ന് പെണ്‍കുട്ടി പറയുന്ന വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.മാതാപിതാക്കളും താനും ക്രിസ്തുമതത്തിലേക്ക് മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ പീഡനം ആരംഭിച്ചതെന്ന് പെണ്‍കുട്ടി പറയുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
രണ്ടുവര്‍ഷം മുമ്പാണ് തന്നോടും മാതപിതാക്കളോടും ക്രിസ്തുമതത്തിലേക്ക മാറാന്‍ ആവശ്യപ്പെട്ടത്. എന്റെ വിദ്യഭ്യാസം ഏറ്റെടുക്കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞിരുന്നു-പെണ്‍കുട്ടി വിശദീകരിക്കുന്നു. മതം മാറാത്തതിനെ തുടര്‍ന്നാണോ പീഡിപ്പിക്കുന്നതെന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഉത്തരം.
വീഡിയോകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. വീഡിയോ ഷൂട്ട് ചെയ്തയാളെ പീഡിപ്പിക്കുന്നതിനുപകരം പോലീസ് അന്വേഷണത്തിലാണ് കേന്ദ്രീകരിക്കേണ്ടതെന്ന് കോടതി പറഞ്ഞു.