കരീംനഗര്‍- തെലങ്കാനയില്‍ അതിവേഗത്തില്‍വന്ന കാറിടിച്ച് നാല് സ്ത്രീകള്‍ മരിച്ചു. പ്രായപൂര്‍ത്തായാകാത്ത കുട്ടി ഓടിച്ച കാറിടിച്ച് ഫുട്പാത്തില്‍ ഇരിക്കുകയായിരുന്ന സ്ത്രീകളാണ് മരിച്ചത്. തെലങ്കാനയിലെ കരീംനഗര്‍ ജില്ലയിലാണ് സംഭവം.
കാറിലുണ്ടായിരുന്ന കുട്ടികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.