പെഗാസസ്: സുപ്രീം കോടതി അന്വേഷിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്

ന്യൂദല്‍ഹി- പെഗാസസ് ചാര സോഫ്റ്റ് വെയര്‍ സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കണം.
പെഗാസസ് വിവാദം അന്വേഷിക്കാന്‍ നിലവില്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുണ്ട്. ഇന്ത്യയും ഇസ്രായിലും പെഗാസസ് വാങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നതാണെന്ന് ഗില്‍ഡ് പറഞ്ഞു.

 

Latest News