ബഗ്ദാദ്- ഈ മാസാദ്യം സൈനിക താവളത്തില്‍ ആക്രമണം നടത്തിയ ഒമ്പത് ഐ.എസ് ഭീകരരെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇറാഖ് സൈന്യം.
ജനുവരി 21 ന് ഇറാഖിലെ കിഴക്കന്‍ പ്രവിശ്യയായ ദിയാലയില്‍ ഹാവി അല്‍ അസീമില്‍ ഐ.എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ഇറാഖില്‍ തീവ്രവാദികള്‍ നടത്തിയ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്.
ഭീകരാക്രമണം നടപ്പിലാക്കിയവരുടെ ഒളിത്താവളം കൃത്യമായി കണ്ടെത്തിയാണ് ആക്രമണം നടത്തി ഐ.എസുകാരെ വധിച്ചതെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഇറാഖി എഫ്-16 വിമാനങ്ങള്‍ നടത്തിയ മൂന്ന് വ്യോമാക്രമണങ്ങളിലാണ് ഒമ്പത് ഭീകരര്‍ കൊല്ലപ്പെട്ടതെന്നും ഭീകരര്‍ക്കെതിരായ സൈനിക നടപടി തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.