ഒട്ടാവ- കാനഡയിൽ വാക്‌സിൻ നിർബന്ധമാക്കുന്നതിൽ കനത്ത പ്രതിഷേധം. കാനഡയിൽ വാക്‌സിൻ നിർബന്ധാക്കിയതിന് എതിരെ പാർലമെന്റിന് മുന്നിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കുടുംബത്തെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. വാക്‌സിൻ നിർബന്ധമാക്കിയതിന് എതിരെ ഫ്രീഡം കോൺവോയ് എന്ന് പേരിട്ടിരിക്കുന്ന ആയിരകണക്കിന് ട്രക്ക് ഡ്രൈവർമാരാണ് പാർലമെന്റ് വളഞ്ഞത്. കാനഡയിൽ 90 ശതമാനം പേരും വാക്‌സിൻ എടുത്തവരാണെന്നും അതിനാൽ അമേരിക്കയ്ക്കും കാനഡക്കും ഇടയിൽ ട്രക്ക് ഓടിക്കുന്നവർ നിർബന്ധമായും വാക്‌സിൻ എടുക്കണമെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഉത്തരവിന് എതിരെയാണ് ട്രക്ക് ഡ്രൈവർ സമരവുമായി രംഗത്തെത്തിയത്. ജനുവരി 23നാണ് വാൻകൂവറിൽനിന്നാണ് ട്രക്കുകൾ പ്രതിഷേധ യാത്ര പുറപ്പെട്ടത്.