ശ്രീനഗര്‍- ജമ്മു കശ്മീരില്‍ രണ്ട് സംഭവങ്ങളിലായി അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ജയ്‌ശെ മുഹമ്മദിന്റെ ഒരു കമാന്‍ഡറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പോലീസ് പറഞ്ഞു.
പുല്‍വാമ, ബുദ്ഗാം ജില്ലകളിലാണ് അതിരാവിലെ ഭീകരര്‍ക്കെതിരെ സൈനിക നടപടി ആരംഭിച്ചത്. ലശ്കറെ തയ്യിബ, ജയ്‌ശെ മുഹമ്മദ് എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടതെന്നും ഒരാള്‍ ജയ്ശ് കമാന്‍ഡര്‍ സാഹിദ് വാനിയാണെന്ന് സ്ഥീരീകരിച്ചതായും പോലീസ് ട്വീറ്റ് ചെയ്തു. ഒരു പാക്കിസ്ഥാനി ഭീകരനും കൊല്ലപ്പെട്ടവരിലുണ്ടെന്നും സൈന്യം വലിയ നേട്ടമാണ് കൈവരിച്ചതെന്നും ട്വീറ്റില്‍ പറയുന്നു.
ബുദ്ഗാം ജില്ലയിലെ ഷരാരെ ശരീഫിലായിരുന്നു സൈനിക നടപടി. ഇവിടെ കൊല്ലപ്പെട്ട ഒരു ഭികരനില്‍നിന്ന് എ.കെ. റൈഫിള്‍ കണ്ടെടുത്തതായും പോലീസ് അറയിച്ചു. സുരക്ഷാ സേനക്ക് വലിയ നേട്ടമാണിതെന്ന് പോലീസ് ഐ.ജി വിജയ് കുമാര്‍ പറഞ്ഞു. .