ചെന്നൈ- കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പിണറായിയെ പ്രവേശിപ്പിച്ചത്. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പരിശോധനക്കായാണ് പിണറായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ സംഘം പിണറായിയെ പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രിയുടെ ചികിത്സ സംബന്ധിച്ച് ഔദ്യോഗിക ബുള്ളറ്റിൻ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. കുടുംബത്തോടൈാപ്പമാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. ഇന്നലെ പാലക്കാട് കൊല്ലപ്പെട്ട മധുവിന്റെയും മണ്ണാർക്കാട് കൊല്ലപ്പെട്ട ഷഫീറിന്റെയും വീട് സന്ദർശിച്ച ശേഷം സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ കൂടി പങ്കെടുത്താണ് മുഖ്യമന്ത്രി ചെന്നൈയിലേക്ക് പോയത്.