ഹോഷിയാര്‍പൂര്‍- സൗഹൃദം നടിച്ച് കൂട്ടുകൂടിയ ശേഷം 18കാരിയ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് സംഭവം നടന്നത്. സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചാണ് യുവാവ് പെണ്‍കുട്ടിയെ വലയിലാക്കിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുമൊത്തുള്ള രഹസ്യ നിമിഷങ്ങള്‍ യുവാവ് വിഡിയോ പകര്‍ത്തിയിരുന്നു. ഇത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കിയത്. പ്രതി വിശാല്‍ ചൗധരിയെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
സൗഹൃദത്തിന്റെ മറവില്‍ വിശാല്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് പെണ്‍കുട്ടിയെ പ്രതി ബോധരഹിതയാക്കിയത്. ശേഷം ബലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളുപയോഗിച്ച് വിശാല്‍ പിന്നീട് പെണ്‍കുട്ടിയെ പല ആവശ്യങ്ങള്‍ക്കും വേണ്ടി നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു.